Trending

പുതുപ്പാടിയിലെ ഭൂമി പ്രശ്നം;സർക്കാർ ശ്രദ്ധയിൽപ്പെടുത്തും. ടി കെ രാജൻ മാസ്റ്റർ



താമരശ്ശേരി : 
60 വർഷത്തോളമായി പട്ടയത്തിന് വേണ്ടി കാത്തു കഴിയുന്ന പുതുപ്പാടി വില്ലേജിലെ റീ സ100/1 , 1/1ലെ 441 ചെറുകിട കർഷകർക്ക്പട്ടയം ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സംസ്ഥാന ലാൻ്റ് ബോർഡ് മെമ്പറും അഖിലേന്ത്യാ കിസാൻസഭ ജില്ലാ പ്രസിഡണ്ടുമായ ടി കെ രാജൻ മാസ്റ്റർ പറഞ്ഞു.



 അഖിലേന്ത്യാ കിസാൻസഭ പുതുപ്പാടി പഞ്ചായത്ത് കമ്മീറ്റിയുടെ നേതൃത്വത്തിൽ ഈങ്ങാപ്പുഴ വൈഎംസിഎ ഹാളിൽ പട്ടയം ലഭിക്കാത്ത ചെറുകിട ഇടത്തരക്കാരുടെ യോഗം ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അദ്ദേഹം
ഉസ്മാൻ ചാത്തൻചിറ അധ്യക്ഷത വഹിച്ചു. കെ മോഹനൻ മാസ്റ്റർ, ടി എം പൗലോസ്, കെ ദാമോദരൻ, പി ആർ മണിയൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : ഉസ്മാൻ ചാത്തൻചിറ (ചെയ.) സണ്ണി ജേക്കബ് (വൈ.ചെയ.), ഷാജു ചൊള്ളാമഠം (കൺ), കുഞ്ഞിമുഹമ്മദ് ( ജോ-കൺ. ) ജോളി ജിജോ (ട്രഷ.) എന്നിവർ സംബന്ധിച്ചു

Post a Comment

Previous Post Next Post