മാവൂർ: കൊടുവള്ളി മാനിപുരം സ്വദേശി സഞ്ചരിച്ച കാർ മാവൂരിനു സമീപം തടഞ്ഞു നിർത്തി മറ്റ് രണ്ട് കാറുകളിൽ എത്തിയ സംഘം മർദ്ദിച്ചു.മാനിപുരം സ്വദേശി മിഥിലാജിനാണ് മർദ്ദനമേറ്റത്.
മിഥിലാജ് സഞ്ചരിച്ച കാർ മറ്റ് രണ്ട് കാറുകൾ വിലങ്ങനെയിട്ട് തടയുകയും ഭയന്നുപോയ മിഥിലാജ് കാർ പിറകോട്ട് എടുത്തപ്പോൾ റോഡരികിലെ
ഓവുചാലിലേക്ക് ചെരിയുകയും ചെയ്തു.
തുടർന്ന് ഓടിയെത്തിയ അക്രമി സംഘം കാറിന്റെ സൈഡ് ഗ്ലാസ്സുകൾ തകർത്ത് മിഥിലാജിനെ മർദ്ദിച്ചു എന്നാണ് പരാതി.
പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമിസംഘം കാറുകളിൽ കയറി രക്ഷപ്പെട്ടു.
മാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.