കൊടുവള്ളി:കൊടുവള്ളി പോലീസ് സ്റ്റേഷനിൽ വെച്ച് ക്വാട്ടേഷൻ ഗുണ്ടാതലവൻ ഉൾപ്പടെയുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾക്കൊപ്പം കേക്ക് മുറിച്ചു പിറന്നാൾ ആഘോഷിച്ച കൊടുവള്ളി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് നടത്തിയത് സർവിസ് ചട്ടത്തിന് വിരുദ്ധമായ നടപടിയാണെന്നും,ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു,
ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവം യൂത്ത് കോൺഗ്രസ്സ് നേതാക്കൾ വലിയ കാര്യമെന്നോണം സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വെച്ചതോടെയാണ് പുറത്തു വന്നത്.
ഇതിന് തൊട്ട് മുൻപ് MSF-യൂത്ത് ലീഗ് നേതാക്കൾക്ക് ഒപ്പവും സി ഐ പിറന്നാൽ കേക്ക് മുറിച്ചിട്ടുണ്ട്.ഇത് സി ഐ യുടെ ടേബിളിൽ വെച്ച് തന്നെയാണ്.
സി ഐ യുടെ വഴി വിട്ട ചില ഇടപെടലുകൾ നേരത്തെ തന്നെ ചർച്ച ചെയ്യപ്പെട്ടതാണ്.
കൊടുവള്ളി സ്റ്റേഷൻ പരിധിയിലെ മാഫിയ പശ്ചാത്തലം ഉള്ള പല സംഘങ്ങളുടെയും വിവിധ ആഘോഷ പരിപാടികളിലും സി ഐ യുടെ സാനിധ്യം ഉണ്ടാവാറുണ്ട്.
സ്റ്റേഷനിൽ എത്തുന്ന വിവിധ സാമ്പത്തീക ഇടപാട് വിഷയങ്ങളിൽ എല്ലാം മധ്യസ്ഥനായി നിന്ന് പണം കൈപ്പറ്റന്നതുൾപ്പടെയുള്ള ആക്ഷേപങ്ങളും ചർച്ചചെയ്യപ്പെടുന്നുണ്ട്.
ഇതെല്ലാം അന്വേഷിച്ച് കേരള പോലീസിന് അപമാനമായ സി ഐ ക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം...
ഈ വിഷയം ഉയർത്തി മുഖ്യമന്ത്രിക്കും,ഡി.ജി.പി ക്കും പരാതി നൽകാനും DYFI ബ്ലോക്ക് കമ്മിറ്റി തീരുമാനിച്ചു
ടി.മഹറൂഫ്
സെക്രട്ടറി
DYFI താമരശ്ശേരി ബ്ലോക്ക് കമ്മിറ്റി