Trending

ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് ശൃംഖലയെ തകർത്ത് കൊച്ചി എൻസിബി.





കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാർക്ക്‌നെറ്റ് ശൃംഖലയെ തകർത്ത് കൊച്ചി എൻസിബി. 'കെറ്റാമെലോൺ' എന്ന പേരിൽ പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് ശൃംഖലയെയാണ് തകർത്ത്. മുഖ്യ സൂത്രധാരൻ മൂവാറ്റുപുഴ സ്വദേശിയാണെന്നാണ് എൻസിബിയുടെ കണ്ടെത്തൽ. നാല് മാസത്തെ അന്വേഷണത്തിനൊടുവിലാണ് ഡാർക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയെ തകർത്തത്.

കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്ന ഡാർക്ക്‌നെറ്റ് ശൃംഖലയാണ് 'കെറ്റാമെലോൺ' എന്ന് എൻസിബി വ്യക്തമാക്കുന്നു. മുഖ്യസൂത്രധാരന്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ ഏകദേശം 35.12 ലക്ഷം രൂപ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ഒരെണ്ണത്തിന് 2500 മുതൽ 4500 രൂപ വരെ വിലവരുന്ന എൽഎസ്ഡി സ്റ്റാമ്പുകളടക്കമാണ് പിടിച്ചെടുത്തത്.

Post a Comment

Previous Post Next Post