കന്യാസ്ത്രീകളെ അന്യായമായി ജയിലടച്ച ഭരണ കൂട ഭീകരതക്കെതിരെ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു
byWeb Desk•
0
താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി ജയിലടച്ച ഭരണ കൂട ഭീകരതക്കെതിരെ പ്രതിഷേധ സദസ്സും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. കെ.പി സി സി മെമ്പർ പി.സി ഹബീബ് തമ്പി ഉൽഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു.
ബാബു പൈക്കാട്ടിൽ, സി.ടി.ഭരതൻ,പ്രേംജി ജയിംസ്, നവാസ് ഈർപ്പോണ, എം.സി നാസിമുദ്ദീൻ, ടി.ആർ ഒ കുട്ടൻ മാസ്റ്റർ, ഒ.എം ശ്രീനിവാസൻ, സലാം മണക്കടവൻ, അഗസ്റ്റിൻ ജോസഫ്സത്താർ പള്ളിപ്പുറം, കാവ്യ വി.ആർ, ഖദീജ സത്താർ, സണ്ണി കുഴമ്പാല, സുമാരാജേഷ്, പി കെ.ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.