താമരശ്ശേരി: ചുങ്കം ഹിൽ വാലി ഹൗസിംങ്ങ് കോളനി - മുട്ടുകടവ് റോഡരികിലെ ഫ്ലാറ്റിൽ നിന്നും സെപ്റ്റിക് ടാങ്ക് നിറഞ്ഞ് മാലിന്യം ഒഴുകുന്നത് സ്കൂൾ വിദ്യാർത്ഥികൾ അടക്കം നൂറുക്കണക്കിന് ആളുകൾ കാൽനടയാത്രയായി പോകുന്ന റോഡിലേക്ക്. പല തവണ പരാതി പറഞ്ഞിട്ടും പ്രശ്നം പരിഹരിക്കാൻ ഫ്ലാറ്റുടമ തയ്യാറാവാത്തതിനെ തുടർന്ന് നാട്ടുകാർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വകുപ്പ് അധികൃതർക്ക് പരാതി നൽകിയതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ ഉടമക്ക് നോട്ടീസ് നൽകി.