താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും, വനിതാ ലീഗ് താമരശ്ശേരി പഞ്ചായത്ത് ട്രഷററുമായ സൗദാ ബീബിയെ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാനും പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറുമായ എം ടി അയ്യൂബ് ഖാൻ പൊതുമധ്യത്തിൽ പരസ്യമായി അപമാനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുകയും ചെയ്ത സംഭവത്തിൽ അയ്യൂബ് ഖാനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു.
കഴിഞ്ഞ 17 ന് ആയിരുന്നു ഗ്രാമ പഞ്ചായത്ത് ഓഫീസിലെ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ്റെ മുറിയിൽ എത്തിയ വൈസ് പ്രസിഡൻ്റിനോട് അയ്യൂബ് ഖാൻ മോശമായി പെരുമാറിയത്. ഇതു സംബന്ധിച്ച് നടപടി ആവശ്യപ്പെട്ട് വൈസ് പ്രസിഡൻ്റ് സൗദാബീബി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് പരാതി നൽകിയിരുന്നു. താമരശ്ശേരി ലീഗ് കമ്മറ്റിയിൽ ഉടലെടുത്ത വിഭാഗീയതയുടെ ഭാഗമായി വികസ പ്രവർത്തനങ്ങൾ മുരടിച്ചിരിക്കുകയാണെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
അയ്യൂബ് ഖാനെതിരെ നടപടി ആവശ്യപ്പെട്ട് ശനിയാഴ്ച പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് LDF പഞ്ചയത്ത് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ താമരശ്ശേരി ഏരിയാ സെക്രട്ടറി ജമീല പ്രതിഷേധം ഉദ്ഘാടനം ചെയ്തു, വാർഡ് മെമ്പർ വള്ളി സംസാരിച്ചു.
