Trending

ചുരം ബൈപാസ് റോഡ് : വാഹന പ്രചരണ ജാഥ സെപ്തംബർ 17ന്

 


താമരശ്ശേരി : നിർദ്ദിഷ്ട വയനാട് ചുരം ബൈപാസ് (തളിപ്പുഴ-മരുതിലാവ്-ചിപ്പിലിത്തോട്)  റോഡ് യാഥാർഥ്യമാക്കുന്നതിനു വേണ്ടിയുള്ള ജനകീയ പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപനസമിതിയും സംയുക്തമായി വാഹന പ്രചരണ ജാഥ നടത്തുന്നു. സെപ്തംബർ 17നു കാലത്ത് 9 മണിക്ക് ബത്തേരിയിൽനിന്നും ആരംഭിക്കുന്ന ജാഥ വൈകിട്ട് അഞ്ചിന് കോഴിക്കോട് കിഡ്സൺ കോർണറിൽ സമാപിക്കും. ജാഥയിൽ ജനപങ്കാളിത്തം ഉറപ്പാക്കാനും കൂടുതൽ സംഘടനകളെ ഉൾപ്പെടുത്താനും കൽപ്പറ്റ വ്യാപാര ഭവനിൽ ചേർന്ന സംയുക്ത യോഗം തീരുമാനിച്ചു.

 വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡന്റ് ജോജിൻ  ടി ജോയ് അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ ടി ആർ ഓ കുട്ടൻ, മൊയ്തു മുട്ടായി, ഇ ഹൈദ്രു, കെ പി സൈതലവി, സജി മണ്ഡലത്തിൽ, ശംസുദ്ധീൻ, നിസാർ ദിൽവെ, പി കെ മജീദ്, വിജു വാച്ചാലിൽ , ശിവദാസൻ, അബ്ദുൾ സലാം അടിവാരം, ഷാജഹാൻ ജാൻ, സുമ പള്ളിപ്രം  എന്നിവർ സംസാരിച്ചു.


Post a Comment

Previous Post Next Post