Trending

നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ലോറി ക്ലീനർക്ക് ഗുരുതര പരുക്ക്.




താമരശ്ശേരി:കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ച് ലോറി ക്ലീനർക്ക് ഗുരുതരമായി പരുക്കേറ്റു. മാനന്തവാടി തരുവണ സ്വദേശി യൂസഫിനാണ് പരുക്കേറ്റത്, ഇയാളെ താമരശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ലോഡിനു മുകളിലെ ടാർ പായ ലൂസ്  ആയതിനാൽ ക്ലീനർ റോഡിൽ നിന്ന് കയർ ഉപയോഗിച്ച് കെട്ടുന്ന അവസരത്തിൽ അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് ലോറിക്ക് അടിയിൽപ്പെടുകയായിരുന്നു. കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു.വയനാട് ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് ലോറിക്ക് പിന്നിൽ ഇടിച്ചത്. കാറിൽ ഉണ്ടായിരുന്ന രണ്ടു പേർ ചികിത്സക്കായി താലൂക്ക് ആശുപത്രിയിൽ എത്തിയിരുന്നെങ്കിലും ചികിത്സക്ക് വിധേയമാവാതെ ആശുപത്രി പരിസരത്തു നിന്നും സ്ഥലം വിട്ടതായി നാട്ടുകാർ പറഞ്ഞു. രാത്രി 11 മണിയോടെയായിരുന്നു അപകടം.

Post a Comment

Previous Post Next Post