താമരശ്ശേരി പഞ്ചായത്ത് പരിധിയിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും ആരോഗ്യ വകുപ്പ് നിരോധനം ഏർപ്പെടുത്തി.
ജലാശയങ്ങളിൽ അമീബിക് സാന്നിദ്ധ്യം ഉണ്ടാവാൻ സാധ്യത ഉള്ളതിനാലാണ് നിയന്ത്രണം.
മരണപ്പെട്ട നാലാം ക്ലാസുകാരി അനയ കുളിച്ച
കുളത്തിൽ മുമ്പ് കുളിച്ച കുട്ടികളുടെ വിവരം ആരോഗ്യ വകുപ്പ് ശേഖരിക്കുകയാണ്. കുളത്തിൽ നിന്നും ശേഖരിച്ച ജലം പരിശോധനക്ക് അയക്കും.