ടിപ്പർ ലോറിക്ക് പിന്നിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബൈക്ക് യാത്രക്കാർ റോഡിൽ വീണു കിടക്കുന്നതും അവരുടെ മുകളിലൂടെ ലോറി കയറിയിറങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. വീണുകിടക്കുന്ന ബൈക്ക് യാത്രക്കാരുടെ സമീപത്ത് നിന്ന് മറ്റൊരു ബൈക്കും മറിഞ്ഞുകിടക്കുന്നതും ഒരാൾ എഴുന്നേറ്റ് നിൽക്കുന്നതും കാണാം. അതേ സമയം എങ്ങനെയാണ് അപകടമുണ്ടായതെന്ന കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നോ, അതോ റോഡിലെ കുഴിയാണോ എന്ന കാര്യത്തിലെല്ലാം വ്യക്തത വരേണ്ടതുണ്ട്.
റോഡിലേക്ക് ബൈക്ക് യാത്രികർ വീണതിന് പിന്നാലെ ഇവരുടെ മുകളിലൂടെ ചെങ്കൽ ലോറി കയറിയിറങ്ങുകയായിരുന്നു. തത്ക്ഷണം തന്നെ യുവാക്കൾ മരിച്ചു. ബാലുശ്ശേരി തുരുത്തിയാട് കോളയാട് സ്വദേശികളാണ് മരിച്ച സജിൻ ലാലും ബിജേഷും. ഇരുവരും പെയിന്റിംഗ് തൊഴിലാളികളാണ്. ബാലുശ്ശേരി ഭാഗത്തു നിന്നും കോക്കല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് ആശുപത്രിയിലാണുള്ളത്