ഏജൻറ് മാരുടെ വെട്ടിക്കുറച്ച കമ്മീഷൻ പുനസ്ഥാപിക്കുക, ഗ്രൂപ്പ് ഇൻഷുറൻസ് പ്രായപരിധി ഉയർത്തുക, മിനിമം SA ഒരു ലക്ഷമാക്കി കുറയ്ക്കുക,LIC AOI യുടെ ചാർട്ടർ ഓഫ് ഡിമാൻഡ്സ് അംഗീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു സമരം. LICAOI ബ്രാഞ്ച് പ്രസിഡണ്ട്
ടി ചാത്തു ക്കുട്ടി അധ്യക്ഷനായി., സിഐടിയു താമരശ്ശേരി ഏരിയ വൈസ് പ്രസിഡന്റ് ടി ടി മനോജ് കുമാർ ഉത്ഘാടനം ചെയ്തു. സംഘടന യുടെ ജില്ലാ പ്രസിഡന്റ് എ അശോകൻ, ഡിവിഷൻ കമ്മിറ്റി മെമ്പർ എം കെ ആസ്യ, രാധാലക്ഷ്മി എം, പ്രമോദ് കെ സി, കെ ദാസൻ, കെ എം മനോജ്, എന്നിവർ സംസാരിച്ചു. എം പി സജിത്ത് കുമാർ സ്വാഗതവും ഗോവിന്ദൻ യു നന്ദി യും പറഞ്ഞു.