Trending

അനുമോദിച്ചു.

താമരശ്ശേരി:അമ്പായത്തോട് പ്രദേശത്തുനിന്നും ആദ്യമായി എംബിബിഎസ് പ്രവേശനം നേടിയ ഭവ്യ വിജയന് സിപിഐ (എം) നേതൃത്വത്തിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.


വാർഡ് മെമ്പർ സീനാ സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കെ ആർ ബിജു അധ്യക്ഷനായി.അമ്പായത്തോട് എൽ പി സ്കൂൾ പ്രധാന അധ്യാപകൻ മുനീർ മാസ്റ്റർ മുഖ്യാതിഥിയായി. കെ. ആർ അസോസിയേറ്റ്സും സിപിഐഎമ്മും ചേർന്ന് സമാഹരിച്ച ,ഒരു വർഷത്തേക്ക് ആവശ്യമായ ഫീസ് ചടങ്ങിൽ വച്ച് കെ ആർ രാജൻ കൈമാറി.തുടർന്നുള്ള വർഷങ്ങളിലും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കും എന്ന് ഉറപ്പു നൽകി.ഏരിയ കമ്മിറ്റി അംഗം കെ കെ അപ്പുക്കുട്ടി, സി കെ ബിജു, എ.വി. ലോഹിദാക്ഷൻ,ജബ്ബാർ മാളിയേക്കൽ,ഷൈനി ശ്രീനിവാസൻ, ബിജുന കാറ്റാടി എന്നിവർ സംസാരിച്ചു അയ്യൂബ് കാറ്റാടി സ്വാഗതവും ഷമീർ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post