Trending

താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം; വിളംബര ഘോഷയാത്ര നടത്തി



താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൻ്റെ വിളംബരമായി താമരശ്ശേരി ടൗണിൽ ഘോഷയാത്ര നടത്തി.
ഘോഷയാത്രയ്ക്ക്  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ, വൈസ് പ്രസിഡണ്ട് സൗദാ ബീവി, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ എം.ടി അയ്യൂബ് ഖാൻ, അഡ്വ. ജോസഫ് മാത്യു,മഞ്ജിത കെ , മറ്റു ജനപ്രതിനിധികൾ  എന്നിവർ നേതൃത്വം നൽകി.
കേരളോത്സവത്തിന്റെ ഭാഗമായി താമരശ്ശേരി പഞ്ചായത്തിലെ വിവിധ വേദികളിൽ ഇന്ന് മുതൽ ഒക്ടോബർ 05 വരെ വിവിധ മത്സരങ്ങൾ നടക്കും.

മത്സരങ്ങളുടെ ക്രമീകരണം : 

സെപ്റ്റംബർ 27 : 
*കായിക മത്സരം & വടംവലി – ജിവിഎച്ച്എസ്എസ് കോരങ്ങാട്
          
*ഷട്ടിൽ – വി.കെ. കോർട്ട്, വാടിക്കൽ, പരപ്പൻപോയിൽ (വൈകിട്ട് 4 മണി)

•സെപ്റ്റംബർ 28 : 
 * വോളിബോൾ – കുന്നുംപുറം വോളി കോർട്ട്

•ഒക്ടോബർ 1 & 2 : 
*ഫുട്ബോൾ – ജിവിഎച്ച്എസ്എസ് കോരങ്ങാട്

•ഒക്ടോബർ 5 :9 am:
•കലാ മത്സരങ്ങൾ – കോരങ്ങാട് എൽ.പി. സ്കൂൾ

Post a Comment

Previous Post Next Post