Trending

സ്കൂൾ വാഹനത്തിൽ നിന്നും തെറിച്ച് വീണ് മൂന്നാം ക്ലാസുകാരന് പരുക്കേറ്റു.

താമരശ്ശേരി: സ്വകാര്യ സ്കൂൾ വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ചു വീണ്  മൂന്നാം ക്ലാസുകാരന് പരുക്കേറ്റു.


കൂടത്തായി സെൻ്റ് മേരീസ് ഹയർ സെക്കൻ്റ്റി സ്കൂൾ വിദ്യാർത്ഥിയായ താമരശ്ശേരി സ്വദേശി മാടത്തിത്തിൽ സുനിയുടെ മകനാണ് പരുക്കേറ്റത്.
കൂടത്തായി പാലത്തിന് സമീപം വെച്ച് വാഹനത്തിൻ്റെ ഡോർ തുറന്ന് പുറത്തേക്ക് തെറിച്ചുവീണാണ് അപകടം. പരുക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സ്കൂൾ കുട്ടികളെ കയറ്റുന്ന വാഹനങ്ങളുടെ സുരക്ഷാ പരിശോധനയിൽ സംഭവിച്ച വീഴ്ചയാണ് ഇത്തരത്തിൽ അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു, ഈ വാഹനത്തിൽ ഇതിനു മുമ്പും അപകടം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

വാഹനത്തിൻ്റെ വലതു വശത്തെ ഡോർ തുറന്നാണ് വിദ്യാർത്ഥി റോഡിലേക്ക് വീണത്, മറ്റു വാഹനങ്ങൾ പിന്നിൽ വരാതിരുന്നതിനാൽ  ദുരന്തം ഒഴിവായി.

Post a Comment

Previous Post Next Post