ചമൽ:ചുണ്ടൻ കുഴിയിൽ കാട്ടുപന്നി കൂട്ടം ഏത്ത വാഴ കൃഷി തോട്ടം നശിപ്പിച്ചു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ ചമൽ ചുണ്ടൻ കുഴി കണ്ടൻകുന്ന് ഇബ്രാഹിം കോയ ഹാജിയുടെ കൃഷിയിടത്തിലെ അഞ്ച് മാസം പ്രായം ഉള്ള 150-ഓളം ഏത്ത വാഴ കഴിഞ്ഞ ദിവസം കാട്ടുപന്നി കൂട്ടം ചുവട് കുത്തി നശിപ്പിച്ചു . ഏതാനും വാഴകൾ കാട്ടുപന്നികൾ തിന്നുകയും ചെയ്തു. ചുണ്ടൻ കുഴി പ്രദേശത്ത് കാട്ട്പന്നികളുടെ ശല്യം രൂക്ഷമാണ് . തോക്ക് ലൈസൻസ് ലഭിച്ച കർഷകർ ഈ പ്രദേശങ്ങളിൽ ഇല്ല. കൃഷി നശിപ്പിക്കപ്പെട്ട കർഷകന് അർഹമായ നഷ്ടപരിഹാരം വനം വകുപ്പ് നൽകാൻ നടപടി സ്വീകരിക്കണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ചെയർമാൻ കെ.വി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
കാട്ടുപന്നി കൂട്ടം ഏത്ത വാഴ കൃഷി തോട്ടം നശിപ്പിച്ചു
byWeb Desk
•
0