Trending

പരാതിയിൽ നടപടി സ്വീകരിച്ചില്ല എന്ന ആരോപണം വാസ്തവ വിരുദ്ധം; പ്രിലിമിനറി അന്വേഷണം നടക്കുന്നു.

താമരശ്ശേരി :വാഹനത്തിൻ്റെ ലൈറ്റ് ഡിം ചെയ്തില്ല എന്ന് പറഞ്ഞ് പുതുപ്പാടിയിൽ വെച്ച്  രണ്ടു വാഹനങ്ങളിലെ യാത്രക്കാർ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ പോലീസ് നടപടി സ്വീകരിച്ചില്ല എന്ന ആരോപണം വാസ്തവ വിരുദ്ധം.

സംഭവം സംബന്ധിച്ച് ഈങ്ങാപ്പുഴ സ്വദേശിനി പോലീസിൽ പരാതി നൽകിയത് ആഗസ്റ്റ് 25 ന് ആണ്. ഇരു വാഹനങ്ങളിലെ യാത്രക്കാർ തമ്മിൽ വാക്കേറ്റവും കയ്യാം കളിയും നടന്നതിനൊപ്പം കാർ യാത്രക്കാരിയായ സ്ത്രീക്കു നേരെ ലൈംഗിക അതിക്രമം ഉണ്ടായി എന്നും പരാതിയിൽ പറയുന്നുണ്ട്.
ഈ സംഭവം നടന്നതിൻ്റെ അടുത്ത ദിവസം കൈതപ്പൊയിൽ വെച്ച് പരാതികക്കാരുടെ എതിർകക്ഷികളെ ഒരു സംഘം ക്രൂരമായി മർദ്ദിച്ചു എന്ന പരാതിയും പോലീസിൽ ലഭിച്ചിട്ടുണ്ട്.

ഇരുകൂട്ടരും പരാതി നൽകിയ സാഹചര്യത്തിൽ പ്രാഥമിക അന്വേഷണം നടത്തി യഥാർത്ഥ വസ്തുത മനസ്സിലാക്കിയതിനു ശേഷം കേസ് റജിസ്റ്റർ ചെയ്യുക എന്ന സാധാരണ നടപടിക്രമത്തിൻ്റെ ഭാഗമായുള്ള കാലതാമസം മാത്രമേ പോലീസിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളൂ.

ഇതിനിടെ പരാതിക്കാരിയുടെ ബന്ധുതന്നെ കേസെടുക്കാതെ ഒത്തുതീർപ്പ് നടത്തി പ്രശ്നം അവസാനിപ്പിക്കണം  എന്ന് ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.കൂടാതെ പരാതിക്കാരി ചാനൽ അഭിമുഖത്തിൽ പറയുന്ന പോലെ പണം നൽകി ഒത്തുതീർപ്പ് നടത്തുക എന്ന ഒരു നിർദ്ദേശവും പോലീസിൻ്റെ മുന്നിൽ ആരും വെച്ചിട്ടില്ല. 

മറ്റൊരു കാര്യം പരാതിക്കാരി പറയുന്നത് താനറിയാതെ പരാതി Close ചെയ്തു എന്നാണ്.
സാധാരണ ഗതിയിൽ പരാതി നൽകി തുടർ നടപടി ക്രമത്തിലേക്ക് കടന്നാൽ അതായത് കേസ് എടുത്ത് കഴിഞ്ഞാൽ പിന്നെ പരാതി close ചെയ്തു എന്നാണ് കാണിക്കുക, പരാതി Pendig ആണെങ്കിൽ മാത്രമേ പരാതി നമ്പർ അടിച്ചാൽ സൈറ്റിൽ കാണുകയുള്ളൂ.ളവരുടെ പരാതിയിൽ പ്രിമിലിനറി അന്വേഷണം നടക്കുന്നതിനാൽ തുണ ആപ്പിൽ കയറിയാൽ close എന്ന് കാണിക്കും.

പരാതിക്കാരി ആരോപണം ഉന്നയിക്കുന്ന താമരശ്ശേരി പോലീസ് സ്റ്റേഷനിലെ PRO ഷിബിൽ ജോസഫ് കഴിഞ്ഞ 27 വർഷത്തിനിടയിൽ സ്തുത്യർഹ സേവനത്തിന് നിരവധി മെഡലുകൾ കരസ്ഥമാക്കിയ ആളും ഗുഡ് സർവ്വീസ് എൻട്രിയുള്ള ആളുമാണ്. ഇദ്ദേഹം ചുമതല ഏറ്റതു മുതൽ കുറ്റമറ്റ രീതിയിലാണ് സ്റ്റേഷനിൽ പരാതിയുമായി എത്തുന്നവരുടെ കാര്യങ്ങൾ മുന്നോട്ടു പോകുന്നത്.

വസ്തുതകൾ മറച്ചുവെച്ചുള്ള ആരോപണങ്ങൾ പൊതു സമൂഹത്തെ തെറ്റിധരിപ്പിക്കാൻ വേണ്ടി മനഃപൂർവ്വം തയ്യാറാക്കിയതാണ് എന്നാണ് പുറത്തു വരുന്ന വിവരം.

തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ആത്മാർത്ഥമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കാൻ മാത്രമേ ഉപകരിക്കുകയുള്ളൂ.



Post a Comment

Previous Post Next Post