Trending

GST നിരക്ക് പുനർ നിർണയം; പ്രിൻറിംഗ് മേഖലക്ക് കനത്ത ആഘാതം, പേപ്പറിൻ്റെ നിരക്ക് 12% ൽ നിന്നും 18%ലേക്ക് ഉയർത്തി.

GST നിരക്ക് പുനർ നിർണയം നടത്തിയതോടെ പ്രിൻറിംഗ് മേഖലക്ക് കനത്ത തിരിച്ചടി,പ്പേപ്പറിൻ്റെ GST 12% ത്തിൽ നിന്നും 5 % മായി കുറക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിലും 18% മായി ഉയർത്തുകയാണ് കേന്ദ്ര സർക്കാർ ചെയ്തത്.ഇതോടെ ഡിജിറ്റൽ മീഡിയ രംഗത്ത് നിന്നും ഏറെ വെല്ലുവിളി നേരിടുന്ന പ്രിംൻ്റിംഗ് മേഖലക്ക് വീണ്ടും കനത്ത ആഘാതമായിരിക്കുകയാണ് പുതിയ തീരുമാനം.
സാധാരണ നോട്ടീസ്, പോസ്റ്റർ, ബ്രോഷറുകൾ, തുടങ്ങിയ വെക്കെല്ലാം പുറമെ കലണ്ടർ, ഡയറി തുടങ്ങിയവക്കും വില കൂടും.

പിടിച്ചു നിൽക്കാൻ വേണ്ടി ഏറെ പ്രയാസമനുഭവിക്കുന്ന പ്രിൻറിംഗ് മേഖലക്ക് ഏതായാലും കനത്ത തിരിച്ചടി തന്നെയാണ് GST വർദ്ധനവ്.

എന്നാൽ എല്ലാ വസ്തുക്കൾക്കും നികുതി ഗണ്യമായി കുറച്ചു എന്നാണ് കേന്ദ്ര സർക്കാർ പ്രചരിപ്പിക്കുന്നത്.

Post a Comment

Previous Post Next Post