താമരശ്ശേരി കുടുംബശ്രീ സിഡിഎസിന് പ്രവർത്തന മികവിനുള്ള ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അംഗീകാരം ലഭിച്ചു. സിഡിഎസ് മികച്ച പ്രവർത്തന നിലവാരത്തിലേക്ക് ഉയർത്തുവാനും പ്രസ്തുത സംവിധാനത്തെയും മറ്റും ഫലപ്രദമായ രീതിയിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് ഐഎസ് ഒ ലക്ഷ്യമിടുന്നത് സാമ്പത്തിക ഇടപാടുകളുടെയും രജിസ്റ്ററുകളുടെയും സൂക്ഷിപ്പിലെ കൃത്യത, അയൽക്കൂട്ടങ്ങളുടെ വിവരങ്ങൾ,ഫണ്ടുകളുടെ വിനിയോഗം ഫയലുകളുടെ സൂക്ഷിപ്പ്, കൃത്യമായ അക്കൗണ്ടിങ് സംവിധാനം,കുടുംബശ്രീ നൽകിവരുന്ന സേവനങ്ങൾ നൈപുണ്യ വികസനം സൂക്ഷ്മസംരംഭ പ്രവർത്തനങ്ങൾ ബാങ്കിംഗ്,സിഐ എഫ്, മറ്റു വായ്പകൾ തുടങ്ങിയ മേഖലകളിൽ നേട്ടം കൈവരിച്ചതിനാണ് താമരശ്ശേരി സി. ഡി.എസിന് അംഗീകാരം ലഭിച്ചത് ഈ അംഗീകാരത്തിന് വേണ്ട പിന്തുണയും നൽകിയത് സി. ഡി. എസ് ചെയർപേഴ്സൺ,സി. ഡി. എസ് മെമ്പർമാർ, അക്കൗണ്ടന്റ് കുടുംബശ്രീ മിഷൻ, പഞ്ചായത്ത് ഭരണസമിതി എന്നിവരുടെ പിന്തുണയും അംഗീകാരത്തിന് സഹായകമായി ഐഎസ്ഒ സർട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഷീജാ ശശിയിൽ നിന്നും ഏറ്റുവാ ങ്ങി