Trending

സ്വകാര്യ എസി ബസിൽ പൊടുന്നനെ തീപിടിത്തം, ബസ് ആളിക്കത്തിയതോടെ 20പേർക്ക് ജീവൻ നഷ്ടം; കണ്ണീരണിഞ്ഞ് രാജസ്ഥാൻ

ജയ്സാൽമീർ: രാജസ്ഥാനിൽ ബസിന് തീപിടിച്ച് ഉണ്ടായ ദാരുണമായ അപകടത്തിൽ 20 പേർ വെന്തുമരിച്ചു. ജയ്സാൽമീറിൽ നിന്ന് ജോധ്പൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ എ സി ബസാണ് പൊടുന്നനെ തീപിടിച്ച് വൻ ദുരന്തമായി മാറിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ യാത്ര ആരംഭിച്ച ബസ് ഏകദേശം 20 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ തായത്ത് ഗ്രാമത്തിന് സമീപം പിന്നിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ബസിൽ 57 യാത്രക്കാരുണ്ടായിരുന്നതായി പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. നിമിഷങ്ങൾക്കകം തീ പടർന്നുപിടിച്ചതോടെ യാത്രക്കാർ പരിഭ്രാന്തരായതും ദുരന്തത്തിന്‍റെ തീവ്രത വർധിപ്പിച്ചെന്നാണ് വ്യക്തമാകുന്നത്.


Post a Comment

Previous Post Next Post