തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ കൂട്ടാൻ സർക്കാർ ആലോചന. 200 രൂപ കൂട്ടാനുള്ള നിർദ്ദേശം ധനവകുപ്പിൻ്റെ പരിഗണനയിലാണ്. നിലവിൽ 1600 രൂപയാണ് പെൻഷനായി നൽകുന്നത്. എന്നാൽ 200 രൂപ കൂട്ടുന്നതോടെ 1800 രൂപയാകും. അടുത്ത് തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് സർക്കാരിൻ്റെ ലക്ഷ്യം. ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി ഉയർത്തുക എന്നത് എൽഡിഎഫിൻ്റെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു.
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 200 രൂപ കൂട്ടും.നിർദ്ദേശം ധനവകുപ്പിൻ്റെ പരിഗണനയിൽ
byWeb Desk
•
0