താമരശ്ശേരി ഫ്രഷ്ക്കട്ട് സമരവുമായി ബന്ധപ്പെട്ട സംഘർഷത്തിൽ ഉൾപ്പെട്ട
74 പേരെ തിരിച്ചറിഞ്ഞതായി ഉത്തരമേഖല ഡിഐജി യതീഷ് ചന്ദ്ര പറഞ്ഞു.
കൂടത്തായി
ആലപ്പൊയിൽ എ പി
റഷീദ് (53) , താമരശ്ശേരി ചുണ്ടക്കുന്ന് കെ എൻ
ബാവൻകുട്ടി (71) എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.
ഇവർക്കെതിരെ കൃത്യമായ തെളിവുകൾ ലഭിച്ചതായും ഡി ഐ ജി പറഞ്ഞു.
കേസിൽ തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ല ,
ചിത്രശക്തികളെ സ്വാധീനത്തെ കുറിച്ച് അറസ്റ്റ് ചെയ്യുമ്പോൾ അറിയാമെന്നും, പ്രതികളെ കണ്ടെത്താൻ
വീടുകളിൽ പരിശോധന നടത്തിയേ പറ്റൂ എന്നും അദ്ധേഹം പറഞ്ഞു.
വീഡിയോ തെളിവുകളും, ഡിജിറ്റൽ തെളിവുകളും പരിശോധിച്ച് ഉറപ്പ് വരുത്തും, DYFI നേതാവിന് എതിരെ അക്രമത്തിൽ പങ്കില്ലാതെ കേസെടുത്തു എന്ന് ഉയരുന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് തെളിവില്ലാതെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് ആയിരുന്നു ഉത്തരം.