Trending

രാഹുൽ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും അവഹേളിച്ച് ലീഗ് നേതാവിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.ഇന്ദിരയുടെ പേരക്കുട്ടികൾക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയവരാണ് ലീഗ് എന്നായിരുന്നു പോസ്റ്റ്



കൊടുവള്ളി:കൊടുവള്ളി KMO കോളേജ് KSU വിജയത്തെ തുടർന്ന് ഉയർത്തിയ ബാനറിനെ ചൊല്ലിയുള്ള പോര് ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടികളെ അവഹേളിക്കുന്ന നിലയിലേക്ക് എത്തി.
കൊടുവള്ളി മണ്ഡലം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി K KA ഖാദറാണ് രാഹുൽ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും അവഹേളിച്ച് FB പോസ്റ്റ് എഡിറ്റ് ചെയ്തു.  സംഭവം .അഭയം തേടിവന്ന ഇന്ദിരയുടെ പേരക്കുട്ടികൾക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയവരാണ് ലീഗ് എന്നായിരുന്നു പോസ്റ്റ്


 ആദ്യ പോസ്റ്റ് ഇങ്ങനെ

KMO കോളേജിലെ വിദ്യാർത്ഥി തെരെഞെടുപ്പിൽ ഇതാദ്യമായ് ഞങ്ങളുടെ കുട്ടികൾ പരാജയപ്പെട്ടു..

അവിശുദ്ധ കൂട്ടുകെട്ടുകളെ, കുതന്ത്രങ്ങളെ തിരിച്ചറിയുന്നതിൽ പിശക് പറ്റിയിട്ടുണ്ടാവും..

വീഴ്ച്ചകൾ പരിശോധിക്കും,

തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും..

കുട്ടികളിൽ ഞങ്ങളുടെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല..

തിരിച്ച് വരും കൊടുംങ്കാറ്റായി..

അഭയം തേടി വന്ന ഇന്ദിരയുടെ പേരകുട്ടികൾക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്ത്വത്തിന് നിങ്ങളുടെ പുതിയ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല..


പിന്നീട് എഡിറ്റ് ചെയ്ത പോസ്റ്റ് ഇങ്ങനെ.

ഒരു തെരെഞ്ഞെടുപ്പ് കൊണ്ട് ലോകം അവസാനിക്കില്ല..

KMO കോളേജിലെ വിദ്യാർത്ഥി തെരെഞെടുപ്പിൽ ഇതാദ്യമായ് ഞങ്ങളുടെ കുട്ടികൾ പരാജയപ്പെട്ടു..
അവിശുദ്ധ കൂട്ടുകെട്ടുകളെ,
കുതന്ത്രങ്ങളെ തിരിച്ചറിയുന്നതിൽ പിശക് പറ്റിയിട്ടുണ്ടാവും..
വീഴ്ച്ചകൾ പരിശോധിക്കും , 
തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ തിരുത്തും..
കുട്ടികളിൽ ഞങ്ങളുടെ പ്രതീക്ഷകൾ അവസാനിച്ചിട്ടില്ല..
തിരിച്ച് വരും കൊടുംങ്കാറ്റായി..

ഇന്ദിരയുടെ പേരകുട്ടികൾക്ക് ഈ അശാന്തിയുടെ കാലത്ത് തണലേകിയ ഞങ്ങളുടെ മതേതരത്ത്വത്തിന് നിങ്ങളുടെ പുതിയ സർട്ടിഫിക്കറ്റിൻ്റെ ആവശ്യമില്ല..

#msfkerala

Post a Comment

Previous Post Next Post