കോട്ടയം:അയർകുന്നത്ത് ഭർത്താവ് കൊന്നുകുഴിച്ചു മൂടിയ യുവതിയുടെ മൃതദേഹം പുറത്തെടുത്തു. പശ്ചിമബംഗാൾ സ്വദേശി അൽപ്പാനയുടെ മൃതദേഹമാണ് വീട്ടുപരിസരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഭർത്താവ് സോണി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഘം ഇളപ്പാനിയിലെ വീട്ടിലെത്തിയത്. കൊലപാതകം നടത്തിയതിനുശേഷം രക്ഷപ്പെടാനുളള ശ്രമത്തിലായിരുന്നു സോണി. ഇതിനിടയിലാണ് പൊലീസ് പിടിയിലായത്