ഓണം ബംപര്‍ ജേതാവ് ആലപ്പുഴ തുറവൂര്‍ സ്വദേശി ശരത് എസ് നായര്‍. 25 കോടിയുടെ ടിക്കറ്റ് ബാങ്കില്‍ ഹാജരാക്കി. കൊച്ചി നെട്ടൂരില്‍ നിന്നാണ് ടിക്കറ്റ് എടുത്തത്. നെട്ടൂരില്‍ പെയിന്റ് കട ജീവനക്കാരനാണ് ശരത് . നെട്ടൂരിലെ ലതീഷിന്റെ കടയില്‍ നിന്നാണ് ടിക്കറ്റെടുത്തത്.
നെട്ടൂരില്‍ വിറ്റ TH 577825 നമ്പര്‍ ടിക്കറ്റിനാണ് സമ്മാനമടിച്ചത്. ഏജന്‍റ് എം.ടി ലതീഷ് വിറ്റ ടിക്കറ്റിന്റെ അവകാശി ആദ്യ രണ്ടു ദിവസം കാണാമറത്തായിരുന്നു. ഭാഗ്യാന്വേഷികൾ പ്രതീക്ഷിച്ചത് പോലെ ഭാഗ്യദേവത കടാക്ഷിച്ചത് പാലക്കാടിനെ. പക്ഷേ ചെറിയൊരു ട്വിസ്റ്റ്. ടിക്കറ്റ് വിറ്റത് എറണാകുളം ജില്ലയിൽ. ഭഗവതി ലോട്ടറി ഏജന്‍സി പാലക്കാട്ടുനിന്ന് വാങ്ങി കൊച്ചി വൈറ്റിലയില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം.
രണ്ടാംസമ്മാനം : TG 307775, TD 779299, TB 659893, TH 464700, TH 784272, TL 160572, TL 701213, TL 600657, TG 801966, TG 733332, TJ 385619