താമരശ്ശേരി: താമരശ്ശേരി ചന്ത റോഡിലെ വാടക ക്വാർട്ടേഴ്സിസിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്.
കെട്ടിടത്തിൻ്റെ താഴത്തെ നിലയിൽ താമസിക്കുന്ന കക്കയം സ്വദേശി ചെൽസിൻ പീറ്ററിൻ്റെ ക്വാർട്ടേഴ്സിൻ്റെ മുൻഭാഗത്തെ ജനൽ തുറന്ന് ഇതിനകത്തു കൂടെ കൈയിട്ട് വാതിലിൻ്റെ ടവർ വോൾട്ട് തുറന്ന് അകത്തു കയറിയാണ് കവർച്ച നടത്തിയത്.
ക്വാർട്ടേഴ്സിന് അകത്തു കയറിയ മോഷ്ടാവ് മുറിയിൽ ഉറങ്ങുകയായിരുന്ന ഒരു വയസ്സുകാരൻ്റെ കഴുത്തിലും അരയിലും കിടന്ന ചെയ്നുകളും, മുറിയിൽ ഹാൻ്റ് ബാഗിൽ സൂക്ഷിച്ച കൈ ചെയ്നുമാണ് മോഷ്ടിച്ചത്, ഇതിന് രണ്ടര പവനിൽ അധികം തൂക്കം വരും.
വീട്ടുകാർ രാവിലെ ഉണർന്നപ്പോൾ വാതിൽ തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയും തുടർന്ന് പരശോധിച്ചപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.