Trending

വികസന സദസ്സ് സംഘടിപ്പിച്ചു


കട്ടിപ്പാറ : സംസ്ഥാന സർക്കാറിന്റെ 10 വർഷക്കാലത്തെ ഭരണ നേട്ടങ്ങളും
 ഗ്രാമപഞ്ചായത്തിന്റെ അഞ്ച് വർഷത്തെ പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാൻ സംഘടിപ്പിച്ച വികസന സദസ്സ് പഞ്ചായത്ത്‌ ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ ശശി ഉദ്ഘാടനം ചെയ്തു.പരിപാടിയുടെ ഭാഗമായി വാദ്യമേളങ്ങളുടെ അകമ്പടിയോട് കൂടിയുള്ള ഘോഷയാത്ര കട്ടിപ്പാറയിൽ നിന്ന് അരംഭിച്ച് ഗ്രാമപഞ്ചായത്ത് പരിസരത്ത് സമാപിച്ചു.വികസന ഡോക്യുമെന്ററി പ്രദർശനവും കെ-സ്മാർട്ട്‌ ക്ലിനിക്കും നടന്നു. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ബേബി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ നിധീഷ് കല്ലുള്ളതോട്, അനിത രവീന്ദ്രൻ, സീന സുരേഷ്, സൈനബ നാസർ,സി ഡഎസ് ചെയർപേഴ്സൺ ഷൈജ ഉണ്ണി,ഡോ: ഇന്ദു കെ, ടി സി വാസു, കെ കെ അപ്പുക്കുട്ടി, സി പി നിസാർ, പി സി തോമസ്, കെ വി സെബാസ്റ്റ്യൻ, കരീം പുതുപ്പാടി, സലീം പുല്ലടി, കെ ആർ രാജൻ,നിഷ ബിനു എന്നിവർ സംസാരിച്ചു.പി വി ശ്രീകുമാർ, പി കെ രഞ്ജീഷ് എന്നിവർ ഡെമോൻസ്ട്രേഷൻ അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം പി നൗഷാദലി സ്വാഗതവും വി പി സുരജ നന്ദിയും രേഖപ്പെടുത്തി.

Post a Comment

Previous Post Next Post