Trending

ഫ്രഷ്ക്കട്ട് സംഘർഷം; അന്വേഷണം നീതിയുക്തമായിരിക്കണം - സിപിഐ


താമരശ്ശേരി : അമ്പായത്തോട് ഫ്രഷ്ക്കട്ടിന് മുന്നിൽ ജനകീയസമിതിയുടെ നേതൃത്വത്തിൽ നടന്ന സമരത്തിൽ അനിഷ്ട സംഭവത്തിൽ സമഗ്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്ന് സിപിഐ താമരശ്ശേരി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനപരമായി നടന്ന സമരത്തിൽ സംഘർഷം സൃഷ്ടിക്കാനായി ചില ചിദ്രശക്തികൾക്ക് പങ്കുണ്ടെന്ന് പറയുന്ന സാഹചര്യത്തിൽ അത്തരം ശക്തികളെ നിയമത്തിന് മുൻപിൽ കൊണ്ടുവന്ന് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. സംഘർഷത്തിനിടെ സമാധാനമുണ്ടാക്കാനായി ശ്രമം നടത്തിയ ഡിവൈഎഫ് ബ്ലോക്ക് സെക്രട്ടറി ടി മെഹറൂഫിനെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തത് പുനപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് യാതൊരു തരത്തിലും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഫ്ലാൻ്റ് പ്രവർത്തിക്കുന്നതിന് മാനേജ്മെൻ്റ് തയ്യാറാവണമെന്നും സിപിഐ ആവശ്യപ്പെട്ടു. യോഗത്തിൽ വി റിജേഷ് കുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ടി എം പൗലോസ്, പി ഉല്ലാസ്കുമാർ, എ എസ് സുഭീഷ്, ജിമ്മി തോമസ് എന്നിവർ സംസാരിച്ചു. സമഗ്രവും നിക്ഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് എഐവൈഎഫ് താമരശ്ശേരി മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post