താമരശ്ശേരി : രാഷ്ട്രീയ സ്വയംസേവക സംഘം താമരശ്ശേരി മണ്ഡലം വിജയദശമി മഹോത്സവത്തോടനുബന്ധിച്ച് പഥസഞ്ചലനവും സാംഘിക്കും നടത്തി. ഇത്തവണ സംഘത്തിൻ്റെ
നൂറാം വാർഷികം പ്രമാണിച്ച് മണ്ഡല തലത്തിലുള്ള (പഞ്ചായത്ത്) പരിപാടികളാണ് കേരളത്തിൽ നടന്നത്.
ഇതിൻ്റെ ഭാഗമായി താമരശ്ശേരി മണ്ഡലം പഥസഞ്ചലനം പരപ്പൻ പൊയിൽ വാടിക്കൽ നിന്ന് ആരംഭിച്ച് ഓടക്കുന്ന് പ്രത്യേകം തയ്യാറാക്കിയ സംഘസ്ഥാനിൽ സമാപിച്ചു.
തുടർന്ന് വിജയദശമി സാംഘിക്ക് നടന്നു.
സാംഘിക്കിൽ ഇന്ത്യൻ നേവിയിൽ നിന്ന് വിരമിച്ച ഓഫീസറും കാർഗിൽ യുദ്ധഭടനുമായ നിഷാജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം കോഴിക്കോട് ഗ്രാമ ജില്ലാ പ്രചാർ പ്രമുഖ് സുധീഷ് കരുവാരപ്പറ്റ വിജയദശമി സന്ദേശം നൽകി.
രാഷ്ട്ര നവ നിർമ്മാണമാണ് സംഘത്തിൻറെ ലക്ഷ്യം.
വൈദേശിക ആധിപത്യത്തിൽ നിന്ന് ഭാരതത്തെ മോചിപ്പിക്കാനും രാഷ്ട്രത്തെ പരമ വൈഭവത്തിലെത്തിക്കാനും ലക്ഷ്യമിട്ടാണ് രാഷ്ട്രീയ സ്വയംസേവക സംഘം പ്രവർത്തിക്കുന്നത്.
ഭാരതത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരായ കോടിക്കണക്കിന് സ്വയംസേവകരെ നൂറു വർഷക്കാലം കൊണ്ട് വാർത്തെടുക്കാൻ സാധിച്ചു എന്നതാണ്
സംഘം നാടിനു നൽകിയിട്ടുള്ള ഏറ്റവും വലിയ സേവനം.
ഭാരതത്തിനകത്തും പുറത്തും നിന്ന് നിരവധി പ്രതിസന്ധികളെ രാജ്യം നേരിട്ടപ്പോൾ അതിനെയൊക്കെ അതിജീവിക്കാൻ കെൽപ്പുള്ള ഒരു സമൂഹത്തെ സംഘം വാർത്തെടുത്തു.
രാജ്യം പ്രതിസന്ധിയിലായ എല്ലാ ഘട്ടങ്ങളിലും അത് മറികടക്കാൻ ലക്ഷകണക്കിന് സ്വയം സേവകർ
സേവനമനുഷ്ഠിച്ചു.
കേസരി വാരിക പ്രചാരണത്തിന്റെ ഉദ്ഘാടനം വലിയേടത്ത് രാഘവനിൽ നിന്ന് ആദ്യ വരിസംഖ്യ സ്വീകരിച്ചുകൊണ്ട് സുധീഷ് നിർവഹിച്ചു.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.
മണ്ഡൽ കാര്യവാഹ് കെ. സി. ഷാജി സ്വാഗതവും മണ്ഡൽ ബൗദ്ധിക്ക് ശിക്ഷൺ പ്രമുഖ് കെ.ബി. ലിജു കൃതക്ഞതയും രേഖപ്പെടുത്തി.
ധ്വജാവരോഹണത്തോടെ സാംഘിക്ക് അവസാനിച്ചു.