Trending

ഐക്യദാർഢ്യ സദസ്സ് നടത്തി

ഗാന്ധിജയന്തി ദിനത്തിൽ താമരശ്ശേരി പഞ്ചായത്ത് പത്തൊൻപതാം വാർഡ് കോൺഗ്രസ്‌ കമ്മിറ്റി പള്ളിപ്പുറം-വാടിക്കൽ കഷ്ടത അനുഭവിക്കുന്ന ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന "ഐക്യദാർഢ്യ സദസ്സ്" സംഘടിപ്പിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ ഉത്ഘാടനം ചെയ്തു.

 വാർഡ് പ്രസിഡണ്ട് പി വി മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട് സത്താർ പള്ളിപ്പുറം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ ഖദീജ സത്താർ, DCC മെമ്പർ വി പി ഗോപാലൻകുട്ടി, സാമൂഹ്യ പ്രവർത്തകൻ സി എം ഉമ്മർഹാജി, ബ്ലോക്ക്‌ സെക്രട്ടറി എം വേലായുധൻ, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡണ്ട് ഷീജ ദിലീപ്, എൻ പി അഷ്‌റഫ്‌, പി സി ലത്തീഫ് എന്നിവർ സംസാരിച്ചു. വി ശിവദാസൻ സ്വാഗതവും നാസർ മേപ്പാട്ട് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post