Trending

ഫ്രഷ് കട്ട് കോഴി അറവ് മാലിന്യ സംസ്‌കരണ പ്പാന്റ്- ജനകീയ സമരത്തോടൊപ്പം സിപിഐ(എം).

  
കോടഞ്ചേരി:കോടഞ്ചേരി പഞ്ചായത്ത് അതിർത്തിയിൽ കട്ടപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ പ്രവർത്തനഫലമായി കോടഞ്ചേരി പഞ്ചായത്തിലെ കരിമ്പാലകുന്ന്, മൈക്കാവ് വാർഡുകളിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലായിട്ട് വർഷങ്ങളായി. ഇവിടെ നിന്ന് പുറത്ത് വരുന്ന ദുർഗന്ധം കാരണം ഈ പ്രദേശത്ത് സ്ഥല കച്ചവടമോ , വിവാഹ ആലോചനകളോ നടക്കാതായി. പലരും നാടുവിടുന്നതിനെ കുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുന്നു. 
         ഇത്തരമൊരു സഹചര്യത്തിലാണ് ജനങ്ങൾ സമര സമിതിയുണ്ടാക്കി സമര രംഗത്തിറങ്ങിയത്. എല്ലാ രാഷ്ട്രീയ പാർട്ടി കളുടെയും, മതമേലദ്ധ്യക്ഷ്യന്മാരുടെയും പുന്തുണയാർജിച്ചാണ് സമരം മുമ്പോട്ട് പോയത്. തിരുവമ്പാടി MLA ലിന്റോ ജോസഫ് നിയമസഭയിൽ ഈ പ്രശ്നം ഉന്നയിക്കുകയും ചെയ്തതാണ്. നിയമസഭ സബ്കമ്മിറ്റി സ്ഥലം സന്ദർശിച്ച് പരിശോധന നടത്തുകയും ചെയ്തിരുന്നു.
          ഇതിന് ശേഷം കോഴിക്കോട് ജില്ലാ കളക്ടർ ജനപ്രിതിനിധികളുടെയും സമരസമിതിയുടെയും, ഫ്രഷ്കട്ട് മാനേജ്മെന്റിന്റെയും യോഗം വിളിച്ചെടുത്ത തീരുമാനങ്ങൾ പൂർണ്ണമായും ഫ്രഷ് ക്കട്ട് നടപ്പാക്കിയിട്ടില്ല. കമ്പനിയിൽ നിന്നുയരുന്ന ദുർഗന്ധത്തിന് പരിഹാരം കാണാനായില്ല. ഈ സഹചര്യത്തിൽ സമരം വീണ്ടും ശക്തിപ്പെടുകയായിരുന്നു. 
         ഈ സമരം തികച്ചും ന്യായവും സമാധാന പരവുമായിരുന്നു. ജനങ്ങളാകെ വർഷങ്ങളായി നടത്തിവന്നിരുന്ന സമരത്തെ അക്രമ സമരമായി കാണാനാകില്ല. ഈ സമരത്തെ വഴിതിരിച്ച് വിടാൻ ബോധപൂർവ്വമായ ശ്രമം നടന്നിട്ടുണ്ടെങ്കിൽ അതിനുത്തരവാദികളായവരെ നിയപരമായി കൈകാര്യം ചെയ്യണം.
        എന്നാൽ നൂറ് കണക്കിന് നിരപരാധികളായ കുടുംബങ്ങൾ അക്രമത്തിന്റെ പേരിൽ വേട്ടയാടപ്പെടുന്നത് അവസാനിപ്പിക്കണം. ഫ്രഷ് കട്ടിന്റെ ദുർഗന്ധത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നവിധത്തിൽ ഫ്രഷ് ക്കട്ട് കമ്പനിയുടെ പ്രവർത്തനത്തെ നിയന്ത്രിക്കാൻ അധികൃതർ നിയമപരമായ നടപടികൾ സ്വീകരിക്കണം. ഈ കേഴി അറവ് മാലിന്യ സംസ്കരണ പ്ലാന്റിന്റെ ദുർഗന്ധത്തിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കും വരെ പ്രദേശവാസികൾ നടത്തുന്ന ജനകീയ സമരത്തോടൊപ്പം സിപിഐ(എം) ഉണ്ടാകുമെന്ന് സിപിഐ(എം) കോടഞ്ചേരി ലോക്കൽ കമ്മറ്റി അറിയിച്ചു. 
         യോഗത്തിൽ എ.എസ്. രാജു അത്യക്ഷതവഹിച്ചു. ലോക്കൽ സെക്രട്ടറി ഷിജി ആന്റണി, ഏരിയാ കമ്മറ്റി അംഗം ജോർജ്കുട്ടി വിളക്കുന്നേൽ, ലോക്കൽ കമ്മറ്റി അംഗങ്ങളായ ഷിബു പുതിയേടത്ത്, എ എം. ഫൈസൽ, ഷിനോജ് വി.കെ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post