Trending

പിഎം ശ്രീ പദ്ധതി: കേരളത്തിൻ്റെ വിദ്യാഭ്യാസം രംഗത്തെ കാവിവൽക്കരിക്കാൻ ഉള്ള ശ്രമങ്ങളെ ചെറുക്കും . കെ എസ് യു.


രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങളെയും മതേതര
ബഹുസ്വര മൂല്യങ്ങളെയും 
ഇല്ലാതെയാക്കാനുള്ള 
ആർഎസ്എസ് കുബുദ്ധിയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് 
ദേശീയ വിദ്യാഭ്യാസ നയവും പി എം ശ്രീയും. 
ഇത് കേരളത്തിൽ നടപ്പാക്കി 
സംഘപരിവാർ ആശയങ്ങൾക്ക് 
വിദ്യാഭ്യാസ മേഖലയിൽ 
പിൻവാതിൽ വഴി എൻട്രി 
ഉറപ്പാക്കാനുള്ള 
പിണറായി വിജയൻ്റെ നീക്കം എന്തു വിലകൊടുത്തും തടയിടണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് 
കെഎസ്‌യു താമരശ്ശേരിയിൽ പ്രതിഷേധ പ്രകടനം 
നടത്തി. 
കെഎസ്‌യു ജില്ലാ ജനറൽ സെക്രട്ടറി ഫിലിപ്പ് ജോൺ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കെ എസ് യു താമരശ്ശേരി മണ്ഡലം പ്രസിഡൻറ് അഭിനന്ദ് 
അധ്യക്ഷത വഹിച്ചു. 
അൻഷാദ് അമ്പായത്തോട്, 
ഓമി ജാഫർ
തുടങ്ങിയവർ സംസാരിച്ചു. 
ബഷീർ പരപ്പാറ സ്വാഗതവും  ജാസിം ജലീൽ നന്ദിയും പറഞ്ഞു. 

അതേസമയം കർണാടകയടക്കം കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങൾ നേരത്തെ തന്നെ പി എം ശ്രീപദ്ധതിയിൽ ഒപ്പുവെച്ചതായി സി പി എം നേതാക്കൾ പറഞ്ഞു. ഇതിൻ്റെ പേരിൽ കേരളത്തിൽ കാവി വൽക്കരണം നടക്കില്ലെന്നും, സിലബസിൽ മാറ്റം വരില്ലെന്നും വിദ്യഭ്യാസ മന്ത്രിയും പ്രതികരിച്ചു

Post a Comment

Previous Post Next Post