കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പ്രവൃത്തി പൂർത്തീകരിച്ച കൂടത്തായി പകൽ വീട് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷ്‌റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് ഡിവിഷൻ മെമ്പർ ടി.മഹറൂഫ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കരുണാകാരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്ത് അംഗം കെ.എം.രാധാമണി ടീച്ചർ, മുൻ ബ്ലോക്ക് മെമ്പർ ജെസ്സി കരിപ്പുകാട്ടിൽ,പി.കെ സനിൽ
ജിജി ഗിരീഷ്,വാസു,
എന്നിവർ സംസാരിച്ചു
കെ.വി ഷാജി സ്വാഗതവും,ഗിരീഷ് ബാബു നന്ദിയും പറഞ്ഞു