താമരശ്ശേരി: താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും,ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഡോകടറെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഹോസ്പിറ്റൽ മാനേജ്മൻ്റ് കമ്മറ്റി സർക്കാറിനോട് ആവശ്യപ്പെട്ടു.ഹോസ്പിറ്റലിലെ ഡോക്ടർമാരെയും,ജീവനക്കാരെയും ആക്രമിച്ച് ഹോസ്പിറ്റലിൻ്റെ ദൈനം ദിനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും യോഗം വിലയിരുത്തി.ആരോഗ്യ മന്ത്രി അടിയന്തിരമായി ഹോസ്‌പിറ്റൽ സന്ദർശിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. എം അഷ്‌റഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ അരവിന്ദൻ,ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി . എം രാധാകൃഷണൻ,ഏ കെ കൗസർ ,ജില്ലാ പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്,ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ മഞ്ജിത കുറ്റ്യാക്കിൽ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുമരാജേഷ് എച്ച് എംസി മെമ്പർമാരായ പി ഗിരീഷ് കുമാർ,പി ടി ബാപ്പു,ടി. ആർ .ഒ കുട്ടൻ,സോമൻ പിലാത്തോട്ടം,ഗിരീഷ് തേവള്ളി,ഹാരിസ് അമ്പായത്തോട്,കണ്ടിയിൽ മുഹമ്മദ്,നാസർ കൂടത്തായി,ജോൺസൺ ചക്കാട്ടിൽ,സൂപ്രണ്ട് ഡോ: ഗോപാലകൃഷണൻ സംസാരിച്ചു.
താമരശ്ശേരി താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും,ജീവനക്കാരുടെയും സുരക്ഷ ഉറപ്പ് വരുത്തണം.ഹോസ്പിറ്റൽ മാനേജ്മൻ്റ് കമ്മറ്റി
byWeb Desk
•
0