Trending

ബാലുശ്ശേരി ഡയലോഗ് മോബൈൽ ഗ്യാലറിയിൽ മുൻ മാനേജർ നടത്തിയത് അരക്കോടിയോളം രൂപയുടെ വെട്ടിപ്പ് ; പോലീസ് കേസെടുത്തു

ബാലുശ്ശേരി: ബാലുശ്ശേരിയിലെ ഡയലോഗ് മൊബൈൽ ഗ്യാലറി എന്ന സ്ഥാപനത്തിൽ നിന്നും മുൻ മാനേജർ അരക്കോടിയോളം രൂപയുടെ വെട്ടിപ്പ് നടത്തിയതായി പരാതി.മുൻ മാനേജർ നടുവണ്ണൂർ കഴക്കെ പുളക്കാ പൊയിൽ അശ്വിൻ കുമാർ (35) ന് എതിരെ സ്ഥാപനത്തിൻ്റെ എംഡിയായ ഷംസുദ്ദീനാണ് ബാലുശ്ശേരി പോലീസിൽ പരാതി നൽകിയത്.

 സംഭവത്തിൽ ബാലുശ്ശേരി പോലീസ് കേസ് എടുത്തു.  പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

2021 മുതൽ 2025 വരെ സ്ഥാപനത്തിൽ മാനേജറായിരുന്ന പ്രതി പല ഘട്ടങ്ങളിലായി 49,86,889 രൂപയുടെ ക്രമക്കേട് നടത്തിയതായി കണ്ടെത്തുകയായിരുന്നു. ഇത് പിടികൂടിയ ശേഷം കുറ്റം സമ്മതിച്ച പ്രതി പണം തിരികെ അടയ്ക്കുന്നതിനായി ചെക്കുകൾ സ്ഥാപനത്തിന് നൽകിയെങ്കിലും ചെക്കുകൾ മടങ്ങി. തുടർന്നാണ് എംഡി പോലീസിൽ പരാതി നൽകിയത്.

Post a Comment

Previous Post Next Post