താമരശ്ശേരിയുടെ സാംസ്കാരിക മേഖലയെ ഏറെ സ്വാധീനിച്ച വ്യക്തിയും, ഗ്രന്ഥശാല പ്രവർത്തകനും , നാലു പതിറ്റാണ്ടിലധികകാലം താമരശ്ശേരി പബ്ലിക് ലൈബ്രറിയുടെ സെക്രട്ടറിയുമായിരുന്ന പി.കെ.ജി വാരിയരുടെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ലൈബ്രറിയിൽ അനുസ്മരണയോഗം നടത്തി.
ലൈബ്രറി പ്രസിഡണ്ട് അഡ്വ ജോസഫ് മാത്യുവിൻ്റെ അധ്യക്ഷതയിൽ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ. അരവിന്ദൻ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. കെ. പ്രഭാകരൻ നമ്പ്യാർ പി.കെ ജി . അനുസ്മരണ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് പി. സുധാകരൻ പി.കെ.ജി സ്മാരക എൻ്റോവ്മെൻ്റ് പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാലത്തിനുള്ള പി.കെ ജി സ്മാരക എവർ ട്രോളിംഗ് ട്രോഫി ചക്കാലക്കൽ ഹയർ സെക്കൻ്ററി സ്കൂളിന് ചടങ്ങിൽ സമ്മാനിച്ചു.
സി.കെ. വേണുഗോപാൽ രചിച്ച "കാലചക്രം " എന്ന കവിത സമാഹരം ചടങ്ങിൽ ലൈബ്രറിക്ക് നൽകി.
മജീദ് ഭവനം, ടി.കെ. വത്സലകുമാരി എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി. കെ.രാധാകൃഷ്ണൻ സ്വാഗതവും പി.വി ദേവരാജ് നന്ദിയും പറഞ്ഞു.