പോലീസിനെതിരെ ഫെയ്സ് ബുക്ക് പോസ്റ്റ് വഴി കലാപ ആഹ്വാനം ചെയ്തതതിന് ആബിദ് അടിവാരത്തിനെതിരെ താമരശ്ശേരി പോലീസ് സ കേസെടുത്തു, താമരശ്ശേരി ചുങ്കത്ത് താമസിക്കുന്ന ആബിദ് നിലവിൽ മലേഷ്യയിലാണ്.
പോലീസ് പറയുന്നത് ഇങ്ങനെ..
ആബിദ് അടിവാരം എന്നയാൾ തന്റെ ഫേസ് ബുക്കിൽ പോലീസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്യുന്നതും പോലീസുകാരെ ഭീഷണിപ്പെടുത്തുന്നതും അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റിട്ടതിനാൽ
ഫേസ്ബുക്ക് പോസ്റ്റ് പരിശോധിച്ചതിൽ കേരളത്തിൽ ആകെ 564 പോലീസ് സ്റ്റേഷനുകളും 58000 പൊലീസുകാരുമാണുള്ളത്. മൂന്നരക്കോടി ജനങ്ങളെ അൻപത്തിഎട്ടായിരം പോലീസുകാർക്ക് നിയന്ത്രിക്കാൻ കഴിയുന്നത് പോലീസിൻ്റെ മസിൽ പവർ കൊണ്ടല്ല, രാജ്യത്തിന്റെ ഭരണ സംവിധാനത്തോട് പൗരന്മാർ കാണിക്കുന്ന വിശ്വാസം കൊണ്ടാണ്, ആനക്ക് വടി വെക്കുന്ന പോലെ ഒരേർപ്പാടാണത്. മതി സഹിച്ചത് എന്ന് ആനക്ക് തോന്നുന്ന നിമിഷം വടിയും പാപ്പാനും ചുറ്റുപാടും തീരും, വടി തിരിച്ചു വാങ്ങി പൊലീസിനെ അടിക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ കാക്കിയിട്ടവർക്ക് ഓടാൻ കണ്ടം മതിയാകാതെ വരും. പൊലീസിൽ പാർട്ടികൾക്ക് സ്ലീപ്പർ സെല്ലുകൾ ഉണ്ടെന്നും പാർട്ടിക്കാരെ സേനയിൽ തിരുകി കയറ്റാറുണ്ടെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചില നേതാക്കൾ അത് അഭിമാനപൂർവ്വം പറയാറുമുണ്ട്. പാർട്ടി വഴി നിയമനം കിട്ടിയവർ ആണെങ്കിലും പോലീസുകാർ മിനിമം മര്യാദ കാണിക്കണം, ഉണ്ണുന്ന ചോറിനോടും സേനയോടും നാടിനോടും നന്ദി കാണിക്കണം. ഭരണത്തിൽ പാർട്ടികൾ മാറിമാറി വരും അവർക്ക് താൽപര്യങ്ങൾ ഉണ്ടാകും. പോലീസുകാർക്ക് രാഷ്ട്രീയമൊക്കെയാകാം പക്ഷേ പാർട്ടി ഗുണ്ടകളെപ്പോലെ അടിമപ്പണിക്കും ഗുണ്ടായിസത്തിനും മുതിരരുത്. നാട് കുട്ടിച്ചോറാകും. വടി ഇളകിപ്പോകും.ഷാഫി പറമ്പിൽ എംപിയാണ്. KPCC യുടെ ഉപാധ്യക്ഷനാണ്. ഷാഫിയെ തിരിച്ചറിയാൻ കഴിയാത്ത ഒരു പോലീസുകാരനും ഉണ്ടാവില്ല, കരുതിക്കൂട്ടി ഷാഫിയെ മർദ്ധിച്ച പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചു വിടണം. ഏത് പാർട്ടി ഭരിച്ചാലും പോലീസ് മിനിമം മര്യാദയോടെ പെരുമാറണം. പോലീസുകാർ നാട് കുട്ടിച്ചോറാക്കരുത്.ആബിദ് അടിവാരം ഈ പ കാര്യം രണ്ടു ദിവസം മുൻപേ പോസ്റ്റ് ചെയ്തതായി കാണാൻ കഴിഞ്ഞു മതി സഹിച്ചത് ആനയ്ക്ക് തോന്നുന്ന ദിവസം വടിയും പാപ്പാനും ഓടും പോലീസിനെ അടിക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ പോലീസ് കണ്ട വഴി ഓടും എന്നും പോസ്റ്റ് ചെയ്തു കൊണ്ട് പോലീസിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു ഭീഷണിപ്പെടുത്തിയതിന് താമരശ്ശേരി പോലീസ് സ്റ്റേഷൻ Cr No 1052/2025 U/S 192 BNS 117(e) 120(o) KP Act പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
താമരശ്ശേരി സി ഐ സ്വമേധയായാണ് കേസെടുത്തത്.
പോസ്റ്റിൻ്റെ പൂർണ രൂപം താഴെ.
കേരളത്തിൽ ആകെ 564 പോലീസ് സ്റ്റേഷനുകളും 58000 പൊലീസുകാരുമാണുള്ളത്.
മൂന്നരക്കോടി ജനങ്ങളെ അൻപത്തിഎട്ടായിരം പോലീസുകാർക്ക് നിയന്ത്രിക്കാൻ കഴിയുന്നത് പോലീസിന്റെ മസിൽ പവർ കൊണ്ടല്ല, രാജ്യത്തിന്റെ ഭരണ സംവിധാനത്തോട് പൗരന്മാർ കാണിക്കുന്ന വിശ്വാസം കൊണ്ടാണ്, ആനക്ക് വടി വെക്കുന്ന പോലെ ഒരേർപ്പാടാണത്.
മതി സഹിച്ചത് എന്ന് ആനക്ക് തോന്നുന്ന നിമിഷം വടിയും പാപ്പാനും ചുറ്റുപാടും തീരും, വടി തിരിച്ചു വാങ്ങി പൊലീസിനെ അടിക്കാൻ ജനങ്ങൾ തീരുമാനിച്ചാൽ കാക്കിയിട്ടവർക്ക് ഓടാൻ കണ്ടം മതിയാകാതെ വരും.
പൊലീസിൽ പാർട്ടികൾക്ക് സ്ലീപ്പർ സെല്ലുകൾ ഉണ്ടെന്നും പാർട്ടിക്കാരെ സേനയിൽ തിരുകി കയറ്റാറുണ്ടെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ചില നേതാക്കൾ അത് അഭിമാനപൂർവ്വം പറയാറുമുണ്ട്.
പാർട്ടി വഴി നിയമനം കിട്ടിയവർ ആണെങ്കിലും പോലീസുകാർ മിനിമം മര്യാദ കാണിക്കണം, ഉണ്ണുന്ന ചോറിനോടും സേനയോടും നാടിനോടും നന്ദി കാണിക്കണം. ഭരണത്തിൽ പാർട്ടികൾ മാറിമാറി വരും അവർക്ക് താൽപര്യങ്ങൾ ഉണ്ടാകും. പോലീസുകാർക്ക് രാഷ്ട്രീയമൊക്കെയാകാം പക്ഷേ പാർട്ടി ഗുണ്ടകളെപ്പോലെ അടിമപ്പണിക്കും ഗുണ്ടായിസത്തിനും മുതിരരുത്. നാട് കുട്ടിച്ചോറാകും. വടി ഇളകിപ്പോകും.
ഷാഫി പറമ്പിൽ എംപിയാണ്, KPCC യുടെ ഉപാധ്യക്ഷനാണ്. ഷാഫിയെ തിരിച്ചറിയാൻ കഴിയാത്ത ഒരു പോലീസുകാരനും ഉണ്ടാവില്ല, കരുതിക്കൂട്ടി ഷാഫിയെ മർദ്ധിച്ച പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചു വിടണം. ഏത് പാർട്ടി ഭരിച്ചാലും പോലീസ് മിനിമം മര്യാഭയോടെ പെരുമാറണം. പോലീസുകാർ നാട് കുട്ടിച്ചോറാക്കരുത്.
-ആബിദ് അടിവാരം
വി എസ് അച്ചുതാനന്ദനെതിരെ മത വിദ്വേശ പോസ്റ്റ് ഇട്ടതിൽ DYFI യുടെ പരാതിയിൽ ആബിദ് അടിവാരത്തിനെതിരെ കഴിഞ്ഞ ജൂലായിയിലും താമരശ്ശേരി പോലീസ് കേസെടുത്തിരുന്നു