താമരശ്ശേരി: കഴിഞ്ഞ ദിവസങ്ങളിൽ താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിൽ കുട്ടികൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ രണ്ടു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കട്ടിപ്പാറയിൽ 12 വയസ്സുകാരന് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് കിട്ടപ്പാറ വെട്ടൊഴിഞ്ഞ തോട്ടം എം എൽ എ ഭാസ്കരൻ എന്ന ഭാസ്കരനേയും, കൈതപ്പൊയിലിൽ പത്താം ക്ലാസുകാരിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയതിന് നരിക്കുനി സ്വദേശി അസീസിനെയും മാണ് പോലീസ് അറസ്റ്റ് ചെയ്തത്.അസീസ് വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയും, നേരത്തെ കാപ്പ ചുമത്തി നാടുകടത്തപ്പെട്ട ആളുമാണ്.
കുട്ടികൾക്കെതിരായ അക്രമം തടയാൻ ശക്തമായ നടപടിയുമായി പോലീസ് രംഗത്തുണ്ട്.