Trending

എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കണം സംയുക്ത കർഷക കൂട്ടായ്മ


 കട്ടിപ്പാറ: കേന്ദ്രസർക്കാർ  സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന നിർദ്ദിഷ്ട ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ കിനാലൂരിൽ തന്നെ സ്ഥാപിക്കണമെന്ന്  കട്ടിപ്പാറയിൽ സംയുക്ത കർഷക കൂട്ടായ്മ വിളിച്ചു ചേർത്ത സർവ്വകക്ഷി സംഘം സർക്കാറിനോട് ആവശ്യപ്പെട്ടു.

 എയിംസ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം സംസ്ഥാന സർക്കാർ അക്വയർ ചെയ്ത് കേന്ദ്രത്തിന് കൈമാറണമെന്നും ബന്ധപ്പെട്ട യോഗം സംസ്ഥാന ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
 എയിംസ് കിനാലൂരിൽ തന്നെ സ്ഥാപിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാർക്കും കേന്ദ്രസർക്കാറിന്റെ പ്രതിനിധികൾക്കും നിവേദനങ്ങൾ നൽകാനും യോഗം തീരുമാനിച്ചു.
 കട്ടിപ്പാറയിൽ വിളിച്ചുചേർത്ത യോഗത്തിൽ കെ വി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. യോഗം ഗ്രാമപഞ്ചായത്ത് മെമ്പർ ഷാഹിം ഹാജി ഉദ്ഘാടനം ചെയ്തു.
 ഷാൻ കട്ടിപ്പാറ . സദാനന്ദൻ പി കെ . രാജു തുരുത്തിപ്പള്ളി, ജോസ് പയ്യപ്പയിൽ,  സി കെ സി അസൈനാർ,സലിം പുല്ലടി , സെബാസ്റ്റ്യൻ ഏറത്ത്, അസീസ് വി. ഒ. ടി, റോജി, മാത്യു കൊഴുവനാൽ, സി എം അസീസ്, എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post