താമരശ്ശേരി: അണ്ടോണക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരുക്കേറ്റു.ആസാം സ്വദേശിയായ മുർഷിദ്, ഹാരിസ് അലി, ഉള്ളിയേരി സ്വദേശി രാജൻ എന്നിവർക്കാണ് പരുക്കേറ്റത്.മുർഷിദ്, ഹാരിസ് എന്നിവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മദ്യലഹരിയിൽ രാജൻ ഓടിച്ചു വന്ന ബൈക്കാണ് ആസാം സ്വദേശികൾ ഓടിച്ച ബൈക്കിൽ ഇടിച്ചത്.