Trending

ബോധവൽക്കരണ ക്ലാസ്സും . പുരുഷന്മാർക്കുള്ള പാചകമത്സരവും സംഘടിപ്പിച്ചു.


താമരശ്ശേരി: പോഷക മാസാചാരണത്തിന്റെ ഭാഗമായി കൊടുവള്ളി ഐ.സി.ഡി.എസ്സിന്റെ കീഴിൽ പ്രോജക്ട് തല പോഷക ബോധവൽക്കരണ ക്ലാസും. വിവിധ മത്സരങ്ങളും താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.

 സൂപ്പർവൈസർ ശ്രുതി സ്വാഗതം പറഞ്ഞു. ചൈൽഡ് ഡവലപ്പ്മെന്റ് പ്രൊജക്ട് ഓഫീസർ. പുഷ്‌പ അദ്ധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻഅഡ്വ: ജോസഫ് മാത്യു . വാർഡ് മെമ്പർ  മഞ്ജിത. തുടങ്ങിയവർ പ്രസംഗിച്ചു. സൂപ്പർവൈസർ ജാസ്മിൻ നന്ദിയും പറഞ്ഞു. ഹെൽത്ത് ഇൻസ് പെക്ടർ ബി ജു (കിഴക്കോത്ത്). താര(കൊടുവള്ളി) ഡോ. ഫെമിൻ  (ആയുഷ്)
എന്നിവർ . സന്നിഹിതരായിരുന്നു  ഐ.സി.ഡി.എസ്സിന് കീഴിലുള്ള അങ്കണവാടി അധ്യാപികമാരും, ഹെൽപ്പർമാരും വിവിധ  മത്സരങ്ങളിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post