താമരശ്ശേരി ഗ്രാമപഞ്ചായത്ത് 2024 25 വാർഷിക പദ്ധതിയുടെ ഭാഗമായി പതിമൂന്നാം വാർഡിൽ നവീകരിച്ച പവിഴം വാടിക്കൽ അംഗൻവാടിയുടെ ഉദ്ഘാടനം താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ അരവിന്ദൻ നിർവഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ അധ്യക്ഷനായി. എ പി ഹംസ മാസ്റ്റർ,ടി ഹുസൈൻ കുട്ടി മാസ്റ്റർ, എം കരീം ഹാജി, ഗോപാലൻ കെ പി,പി മാധവൻ, മാളു ടീച്ചർ, കെ പി പ്രമോദ്, എം ടി യഹ്‌യ, ചന്ദ്രൻ പൂളക്കൽ, ടി ഖാലിദ്, ഷൈനി ടീച്ചർ, പകജാഷി തുടങ്ങിയവർ സംബന്ധിച്ചു.
"പവിഴം'' വാടിക്കൽ അംഗൻവാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു
byWeb Desk
•
0