താമരശ്ശേരി രൂപത ബിഷപ്പ് പുറപ്പെടുവിച്ച ഫോട്ടോഗ്രാഫർമാർക്കായുള്ള നിർദ്ദേശങ്ങളിൽ എട്ടാമത്തെ നിർദ്ദേശത്തിൽ ഫോട്ടോഗ്രാഫർമാർക്കുണ്ടായ ആശങ്ക രേഖപ്പെടുത്തുന്നതിനായി എ.കെ.പി.എ സംസ്ഥാന നേതൃത്വം താമരശ്ശേരി ബിഷപ്പിനെ നേരിൽ കണ്ടത്. ടി ഉത്തരവ് ഇടവക വികാരികൾക്കായി പുറപ്പെടുവിച്ചിട്ടുള്ളതാണെന്നും വ്യാഖ്യാനിക്കപ്പെട്ടതുപോലെ ഒരു കാര്യം ചിന്തിച്ചിട്ടില്ലെന്നും ബിഷപ് മാർ റമീജിയോസ് ഇഞ്ചനാനിയിൽ അറിയിച്ചു.
ആരാധനാലയങ്ങളിൽ ഫോട്ടോ /വീഡിയോ എടുക്കുന്നവർ അംഗീകൃത തിരിച്ചറിയൽ കാർഡ് ധരിക്കണമെന്ന നിർദ്ദേശം നൽകാമെന്നും അദ്ദേഹം പറഞ്ഞു. വളരെ സൗഹാർദ്ദപരമായ ചർച്ചയിൽ നമ്മുടെ ആശങ്കകൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്നും അറിയിച്ചു.AKPA സംസ്ഥാന പ്രസിഡൻ്റ് ജോൺസൻ്റെ നേതൃത്വത്തിലാണ് ബിഷപ്പിനെ സന്ദർശിച്ചത്.