താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണ്ണം മോഷ്ടിക്കാൻ സർക്കാർ കൂട്ടുനിന്നു എന്നാരോപിച്ചും, ദേവസ്വം ബോഡിൻ്റെയും നടപടിയിൽ പ്രതിഷേധിച്ചും കൊണ്ട് താമരശ്ശേരിയിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. കെ.പി.സി സി മെമ്പർ പി.സി ഹബീബ് തമ്പി ഉൽഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് എം.സി നാസിമുദ്ദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എ.അരവിന്ദൻ, പി.ഗിരീഷ് കുമാർ, നവാസ് ഈർപ്പോണ, കെ.പി കൃഷ്ണൻ, കെ.സരസ്വതി, എ.പി ഉസ്സയിൻ, സി.മുഹ്സിൻ, സത്താർ പള്ളിപ്പുറം, ഖദീജ സത്താർ, കാവ്യ വി.ആർ, കെ.കെ.ശശികുമാർ ,കെ പി ദാമോദരൻ, വി.കെ.കബീർ, ഷീജ ദിലീപ്, വേലായുധൻ പള്ളിപ്പുറം, എം.പി സി.ജംഷിദ്,രാജേഷ് കോരങ്ങാട്, മുരളീധരൻ കുറ്റ്യാക്കിൽ, തുടങ്ങിയവർ സംസാരിച്ചു.