Trending

തെരുവുനായ ബൈക്കിന് മുന്നിൽ ചാടി; നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് തലക്ക് സാരമായി പരുക്കേറ്റ വീട്ടമ്മ മരിച്ചു.



താമരശ്ശേരി കൂടത്തായി  പൂവ്വോട്ടിൽ ആയിശക്കുട്ടി (49) ആണ് മരിച്ചത്.

താമരശ്ശേരി: കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിനും, അമ്പായത്തോടിനും മദ്ധ്യേ വെച്ചായിരുന്നു സംഭവം.
കഴിഞ്ഞ ശനിയാഴ്ച രാത്രി ഈങ്ങാപ്പുഴ കാക്കവയലിലെ ബന്ധുവിൻ്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ  മകനൊപ്പം പോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് തെരുവ് നായ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് തലക്ക് സാരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭർത്താവ്: ഫൈസൽ.
മക്കൾ: ഫസീല, ഹാഫിള് അഫ്സൽ ഹുദവി.

Post a Comment

Previous Post Next Post