മലപ്പുറം: കരിപ്പൂരിൽ വൻമയക്കുമരുന്ന് വേട്ട. 1കിലോയോളം എംഡിഎംഎയുമായി യാത്രക്കാരൻ പിടിയിൽ ഡാൻസാഫും കരിപ്പൂർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്ന് പിടികൂടിയത്. ദമാമിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽ എത്തിയ തൃശൂർ കൊരട്ടി സ്വദേശി ലിജീഷിനെയാണ് പിടികൂടിയത്. പെട്ടിയിൽ 21 പാക്കറ്റുകളിലായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച എംഡിഎംഎയാണ് വിമാനതാവളത്തിന് പുറത്ത് വച്ച് പിടികൂടിയത്. വൻതോതിലുള്ള ലഹരിമരുന്ന് വേട്ടയാണ് കരിപ്പൂരിലുണ്ടായിരിക്കുന്നത്. വിമാനത്താവളത്തിലെ എല്ലാ പരിശോധനയും പൂര്‍ത്തിയാക്കിയതിന് ശേഷമാണ് തൃശ്ശൂര്‍ സ്വദേശി ലിജീഷ് ആന്‍റണി പുറത്തിറങ്ങിയത്. തുടര്‍ന്ന് പുറത്തുണ്ടായിരുന്ന പൊലീസ് പരിശോധന നടത്തുകയായിരുന്നു. കാര്‍ഡ് ബോര്‍ഡ് പെട്ടികളിൽ 21 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന ഒരു കിലോയോളം തൂക്കം വരുന്ന എംഡിഎംഎയാണ് പിടികൂടിയത്.
ഈ മാസം 3ാം തീയതിയാണ് ലിജീഷ് ഒമാനിലേക്ക് പോയത്. ഇന്ന് തിരികെ വരികയായിരുന്നു. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാള്‍ വിദേശത്തേയ്ക്ക് പോയതെന്നാണ് പൊലീസ് നിഗമനം. നേരത്തെയും ഇയാള്‍ ലഹരിമരുന്ന് കടത്തിയിരിക്കാമെന്നും പൊലീസ് പറയുന്നു. ലഹരിമരുന്ന മാഫിയയുടെ പ്രധാനപ്പെട്ട കണ്ണിയാണ് ലിജീഷെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. ഇടക്കിടെ വിദേശത്തേയ്ക്ക് പോകുന്നയാളാണ് ലിജീഷ്. 50 വയസുകാരനാണ് ലിജീഷ്. ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.