താമരശ്ശേരി താലൂക്ക് ആശുപത്രി ഡോക്ടർമാരുടേയും, ജീവനക്കാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ സെക്യൂരിറ്റി ജീവനക്കാരായി വിമുക്ത ഭടൻമാരെ നിയമിക്കാൻ ആശുപത്രി മാനേജ്മെമെൻ്റ് കമ്മിറ്റി തയ്യാറാവണമെന്ന് സിപിഐ (എം) ഏരിയാ സെക്രട്ടറി കെ ബാബു ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഒരു സർക്കാർ ഉത്തരവ് നിലവിൽ ഉണ്ടെങ്കിലും അതെല്ലാം കാറ്റിൽ പറത്തി രാഷ്ട്രീയ താൽപര്യം മുൻനിർത്തിയുള്ള നിയമനങ്ങളാണ് ആശുപത്രിയിൽ നടക്കുന്നത്, സൂപ്രണ്ടിൻ്റെ ഓഫീസിനകത്ത് വാഴ വെച്ചതടക്കമുള്ള സമരം ആസൂത്രണം ചെയ്തത് ആശുപത്രിയുടെ അകത്തുള്ളവർ തന്നെയാണെന്നും, സർക്കാരിനെയും, ആരോഗ്യ വകുപ്പിനേയും കരിവാരി തേക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതും ഇത്തരക്കാരാണെന്നും കെ.ബാബു പറഞ്ഞു. ആശുപത്രി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രിയുടെ സുരക്ഷക്കായി വിമുക്ത ഭടൻമാരെ നിയമിക്കണം.സി പി ഐ എം
byWeb Desk
•
0