കട്ടിപ്പാറ:ക്ഷേമ പെൻഷൻ കൈക്കൂലിയല്ല അഭിമാനമാണ്, ലൈഫ് വ്യാമോഹമല്ല യാഥാർത്ഥ്യമാണ് എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കർഷക തൊഴിലാളി യൂണിയൻ കട്ടിപ്പാറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു. പരിപാടി യൂണിയൻ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ആർ.പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. 75 വയസ്സിന് മുകളിൽ പ്രായമുള്ള പെൻഷൻ ഗുണഭോക്താക്കളെ പരിപാടിയിൽ ആദരിച്ചു. കെ പി ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. നിധീഷ് കല്ലുള്ളതോട്,എ.പി സജിത്ത്,സിപി നിസാർ കെ.എം ബാലകൃഷ്ണൻ,സിഎം അബ്ദുൽ അസീസ് തുടങ്ങിയവർ സംസാരിച്ചു.