Trending

മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളിയടക്കം നാല് പേർ മരിച്ചു

മൈസൂരുവിൽ വാഹനാപകടത്തിൽ മലയാളിയടക്കം നാല് പേർ മരിച്ചു. മൈസൂരു ഹുൻസൂരിനടുത്താണ് സ്വകാര്യ ട്രാവൽസിന്റെ ബസും സിമന്റ് ലോറിയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. അപകടത്തിൽ പത്തിലേറെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ബസ് ഡ്രൈവർ മാനന്തവാടി സ്വദേശി ഷംസുദ്ദീൻ, ക്ലീനർ പ്രിയേഷ് എന്നിവരാണ് മലയാളികൾ. അപകടത്തിൽ രണ്ട് കർണാടക സ്വദേശികളും മരണപ്പെട്ടു.


കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post