താമരശ്ശേരി:60 വയസ്സു കഴിഞ്ഞ വയോജനങ്ങളുടെ സാമൂഹിക നീതിയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന പ്രിയം വയോജന കൂട്ടായ്മയുടെ ഉദ്ഘാടനവും തിരിച്ചറിയൽ കാർഡും അവേലത്ത് നടന്ന ചടങ്ങിൽ ബഹുമാന്യനായ മുൻ എംഎൽഎ ശ്രീ വി എം ഉമ്മർ മാസ്റ്റർ നിർവഹിച്ചു.
സ്വന്തം ഉപ്പയും സഹോദരിയും അല്ലാതിരുന്നിട്ടു പോലും രണ്ട് വയോജനങ്ങളെ ആത്മസംതൃപ്തിയോടെ ശുശ്രൂഷിച്ച് വരുന്ന ശ്രീമതി സുൽഫത്ത് മുജീബ്, ശ്രീമതി റഷീദ് അസീസ് എന്നിവരെ ബഹുമാനപ്പെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എ അരവിന്ദൻ ആദരിച്ചു. അഡ്വക്കേറ്റ് പി ടി എ നസീർ മുഖ്യപ്രഭാഷണം നടത്തി.
ശ്രീ.പി എസ് മുഹമ്മദലി, ശ്രീ ഗിരീഷ് തേവള്ളി, ശ്രീ മജീദ് കോരങ്ങാട്, ടി എം ഹക്കീം മാസ്റ്റർ, കെ എ അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ, പൂക്കോട് അബ്ദുൽ അലി മാസ്റ്റർ, വി എം അബ്ദുള്ള കോയ ഹാജി മുതലായവർ ആശംസകൾ അർപ്പിച്ചു.
പ്രിയം വയോജന കൂട്ടായ്മയുടെ പ്രസിഡണ്ട് ശ്രീ.എം പി ഇബ്രാഹിം ഹാജി അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ശ്രീ.അസീസ് അവേലം സ്വാഗതം പറയുകയും ചെയ്ത ചടങ്ങിൽ ശ്രീ കുന്നുമ്മൽ ചന്ദ്രൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.